Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ വൻതീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം.

കുറ്റ്യാടി : കുറ്റ്യാടി മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന ഡേ മാർട്ട് സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതർ പറഞ്ഞു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം നടന്നത്. കടയുടെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസും, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽനിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന പ്രവർത്തകരും മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. ഡേ മാർട്ട് കെട്ടിടത്തിന് പിൻവശത്തെ മാലിന്യകൂമ്പാരത്തിൽനിന്ന് പിടിച്ച തീ തൊട്ടരികിലെ ഗോഡൗണിലേക്ക് പടരുകയായിരുന്നു.ആളിപ്പടർന്ന തീയിൽ കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിച്ചു.

Exit mobile version