Site icon Fourteen Kerala – 14 Kerala News

വടകരയിൽ ദുരൂഹ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ കെട്ടിടത്തിൽ നിന്ന് വീണു; ഒരാൾ മരിച്ചു

വടകര : വടകരയിൽ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ രണ്ട് അതിഥി തൊഴിലാളികൾ താഴേക്ക് വീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി സിക്കന്തർ കുമാറാ(19)ണ് മരിച്ചത്.

അതേ നാട്ടുകാരനായ ഇജാസി(20)നെ സാരമായ പരുക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെ ടി റോഡിലെ ജെ ടി ടൂറിസ്റ്റ് ഹോമിൽ നിന്നാണ് ഉന്നലെ ഉച്ചക്ക് ഒരു മണിക്ക് ശേഷം റോഡിലേക്ക് വീഴുന്നത്.

ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. താമസ സ്ഥലത്ത് വാക് തർക്കമുണ്ടായതായി പറയുന്നു. എന്നാൽ സ്ഥിരീകരണമായിട്ടില്ലെന്ന് സി ഐ പി എം മനോജ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

കൂടുതൽ പേരകെ ചോദ്യം ചെയ്ത് കിട്ടുന്ന വിവരത്തിനമനുസരിച്ച് വകുപ്പ് മാറ്റും. സിക്കന്തർ കുമാറിന്റെ മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version