Site icon Fourteen Kerala – 14 Kerala News

വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു

വടകര: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ സിക്കന്ദര്‍ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘര്‍ഷം നടന്നത്. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് വടകര ജെ.ടി റോഡിലെ താമസ സ്ഥലത്തെ ഇരുനില കെട്ടിടത്തില്‍ നിന്നും ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സിക്കന്ദറിനെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവില്‍ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

Exit mobile version