Site icon Fourteen Kerala – 14 Kerala News

ഒരു ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയില്‍

താമരശ്ശേരി: ഒരു ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി കണ്ണന്‍കുന്നുമ്മല്‍ മോഹന്‍ദാസ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

പ്രിവെന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, വിവേക്, അഭിഷ എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്.

Exit mobile version