കോഴിക്കോട് : കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്. മുഖ്യസാക്ഷി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളജ്, അസിസ്റ്റൻറ് കമ്മീഷണർമാരുൾപ്പെടെയുള്ള വൻ സംഘം എലത്തൂർ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
ഇതിനിടെ, ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവൽകരിക്കാൻ തീരുമാനിച്ചു
