Site icon Fourteen Kerala – 14 Kerala News

പേരോട് സദാചാര അക്രമം; ഒരാള്‍ കൂടി പിടിയില്‍

നാദാപുരം: പേരോട് വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസില്‍ ഒരാള്‍കൂടി പൊലിസ് പിടിയില്‍. പേരോട് കുഞ്ഞിപ്പുരയില്‍ അബ്ദുല്‍ റാസിഖിനെയാണ് (40) നാദാപുരം സി.ഐ. യും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

യുവതിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ ഇരുപതോളം വരുന്ന സംഘം വീടുകയറി അക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചത.് കേസില്‍ പ്രായപൂര്‍ത്തിയാവാത്ത വി ദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതി അക്രമ ത്തിനുശേഷം വിദേശത്തേക്ക് കടന്നു. മറ്റു 15 പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version