Site icon Fourteen Kerala – 14 Kerala News

ജില്ലാ ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

താമരശ്ശേരി : ജില്ലാ സോഫ്റ്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ സ്‌പോട്ടിങ് പ്രൊവിൻസും പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര ഡയമണ്ട് ഫീൽഡേഴ്‌സും ചാമ്പ്യൻമാർ.

ആൽവിൻ സൈക്കിൾസ് ട്രോഫിക്കുവേണ്ടി നടന്ന ചാമ്പ്യൻഷിപ്പിൽ ‌ആൺകുട്ടികളുടെ വിഭാഗത്തിൽ കാരന്തൂർ മർകസ് എച്ച്.എസ്.എസ്. റണ്ണറപ്പും ചാലിയം യു.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിനാണ് രണ്ടാംസ്ഥാനം. കുന്ദമംഗലം സ്പോർട്‌സ് അക്കാദമി മൂന്നാംസ്ഥാനം കരസ്ഥമാക്കി.

Exit mobile version