Site icon Fourteen Kerala – 14 Kerala News

മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; അഞ്ചു പവനും 45,000 രൂപയും കവർന്നു

വടകര: ചോമ്പാല്‍ മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ദേശീയപാതയോട് ചേര്‍ന്ന ശ്രീ ഹരിയില്‍ ഹരീന്ദ്രന്‍ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്‌നാട് റിട്ട സബ് ഇന്‍സ്‌പെക്ടറാണ് ഹരീന്ദരന്‍. അലമാരയില്‍ സൂക്ഷിച്ച അഞ്ചു പവന്‍ സ്വര്‍ണവും 45,000 രൂപയും കവര്‍ച്ച ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കു മുന്നാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയത്.

വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഹെല്‍മറ്റ് ധരിച്ച ര ണ്ടംഗ സംഘമാണ് മോഷണം നടത്തിയത് ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വീടിന്റെ ഗ്രില്‍സ് തുറന്ന നിലയില്‍ ക ണ്ടതോടെ അയല്‍ക്കാരായ ബന്ധുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്. ചോമ്പാല സി.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തി. പയ്യോളി കെ 9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ്‌റോണിയും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി

Exit mobile version