Site icon Fourteen Kerala – 14 Kerala News

വടകരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 5 പവൻ സ്വർണ്ണവും 40000 രൂപയും കവർന്നു

വടകര : മുക്കാളിയിലെ ഹരീന്ദ്രന്റെ വീട്ടിൽ ആണ് പുലർച്ചെ രണ്ടു പേർ മോഷണം നടത്തിയത്. വീടിന്റെ പുറകുവശത്തെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ച പണവും സ്വർണ്ണവുമാണ് കവർന്നത്.

വീട്ടിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ ധരിച്ചു വന്ന ഹെൽമറ്റ് വീടിനു വെളിയിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. ഗ്രിൽസ് തുറന്നതു കണ്ട അയൽവാസികളായ ബന്ധുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.

ചോമ്പാല സി ഐ ശിവൻ ചോളോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ഏതാനും ദിവസം മുൻപ് പരിസരത്തെ ഒരു വീട്ടിലും മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.

Exit mobile version