Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പോലീസ് പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങൾ കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ ഒരാള്‍ നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ നിന്നാണ് പടക്കം കണ്ടെത്തിയത്. നിരവധി ആളുകളുടെ പേരില്‍ ശിവകാശിയില്‍ നിന്ന് വാങ്ങിയ പടക്കങ്ങള്‍ ആണ് ഇവയെന്ന് പോലീസ് പറഞ്ഞു.ലൈസന്‍സ് ഇല്ലാതെ വലിയ അളവില്‍ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് എടുത്തു.

Exit mobile version