Site icon Fourteen Kerala – 14 Kerala News

വെള്ളിമാട്കുന്ന് സ്വദേശിയായ 16 വയസ്സുകാരിയെ രാത്രി കൂട്ടിക്കൊണ്ടുപോയ സംഭവം; 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : വെള്ളിമാട്കുന്ന് സ്വദേശിയായ 16 വയസ്സുകാരിയെ രാത്രി കൂട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 3 പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പില്‍ സ്വദേശി പാലത്ത് പൊയില്‍ വീട്ടില്‍ അബൂബക്കര്‍ നായ്ഫ് (18) മുഖദാര്‍ ബോറവളപ്പില്‍ അഫ്‌സല്‍ (19) പൊക്കുന്ന് കുളങ്ങര പീടിക സ്വദേശി മാനന്ത്രവില്‍പാടം വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (18) എന്നിവരെയാണ് ചേവായൂര്‍ എസ്.ഐ നിമിന്‍ കെ ദിവാകരുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രിയാണു സംഭവം. ആണ്‍ സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നു വീട്ടില്‍ നിന്നു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് ബൈക്കില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. നഗരത്തില്‍ എത്തിച്ച ശേഷം മറ്റൊരു സുഹൃത്തിനെയും ബൈക്കില്‍ കയറ്റി സൗത്ത് ബീച്ചില്‍ പോയി. മുഖദാറില്‍ നിന്നു മൂന്നാമത്തെ സുഹൃത്തിനെയും വിളിച്ചു വരുത്തി 4 പേരും പന്തീരാങ്കാവ് കാപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി.

മകളെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ സംഘം പുളക്കടവ് പ്രദേശത്ത് അര്‍ധ രാത്രി എത്തിയ വിവരം ലഭിച്ചു. പൊലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു.

Exit mobile version