Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ആറു കിലോ പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

നാദാപുരം: ആറു കിലോ പുകയില ഉല്‍പന്നങ്ങളുമായി ബംഗാള്‍ സ്വദേശിയെ നാദാപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്തഫ അബു മുഹമ്മദിനെയാണ് (35) റേഞ്ച് ഇന്‍ സ്‌പെക്ടര്‍ കെ.വി. മുരളി അറസ്റ്റ് ചെയ്തത്. കായപ്പനച്ചിയില്‍ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

ഇയാളില്‍നിന്ന് വില്‍പനക്കായി കടത്തുകയായിരുന്ന വിവിധതരത്തിലുള്ള ആറു കിലോ പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ എ.കെ. ശ്രീജിത്ത്, സി.ഇ.ഒമാരായ വി.സി. വിജയന്‍, കെ.കെ. ജയന്‍, വിനയ, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

Exit mobile version