Site icon Fourteen Kerala – 14 Kerala News

എൻ.ഡി.ആർ.എഫ്‌. പരിശീലനം പൂർത്തിയാക്കിയവരെ ആദരിച്ചു

ഓമശ്ശേരി : ചെന്നൈയിൽ ദേശീയ ദുരന്തപ്രതികരണ സേന (എൻ.ഡി.ആർ.എഫ്.) സംഘടിപ്പിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനം പൂർത്തീകരിച്ച നാഗാളികാവിലെ കെ.പി. അസീൽ അലി, എൻ.കെ. അബ്ദുൽ ഖാദർ എന്നിവരെ നാഗാളികാവ് യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.

ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. പി. ഹാഫിസു റഹ്‌മാൻ അധ്യക്ഷനായി. സഹദ്‌ കൈവേലിമുക്ക്‌, നസീം വെസ്റ്റ്‌ വെണ്ണക്കോട്‌, ഡോ. റബീബ്‌ അബ്ദുല്ല, അൻസാർ ഇബ്നു അലി ജാറംകണ്ടി, ശംസുദ്ദീൻ അത്തിക്കോട്‌, സ്വിദ്ദീഖ്‌ വെസ്റ്റ്‌ വെണ്ണക്കോട്‌ എന്നിവർ സംസാരിച്ചു.

Exit mobile version