Site icon Fourteen Kerala – 14 Kerala News

എ.സി മിലാൻ അക്കാദമി 15 അംഗ കേരള ടീം ഇറ്റലിയിലേക്ക്

കോഴിക്കോട്: ഇറ്റലിയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനൊരുങ്ങി എ.സി മിലാൻ അക്കാദമി കേരളയുടെ 15 അംഗ ടീം. അക്കാദമിയുടെ ഇന്റർനാഷണൽ എക്സ്‌പോഷർ പ്രോഗ്രാമിന്റെ ഭാഗമായി ഈ വർഷം ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാ പേസ് അണ്ടർ 13 ടൂർണമെന്റിലാണ് ടീം പങ്കെടുക്കുകയെന്ന് അക്കാദമി ടെക്‌നിക്കൽ ഡയറക്ടർ ആൽബർട്ടോ ലാക്കണ്ടേല അറിയിച്ചു.

മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ടീം കളിക്കുക. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ എ.സി മിലാനും നാപോളിയും തമ്മിലുള്ള മത്സരം, എ.സി മിലാൻ ആസ്ഥാനം, എ.സി മിലാൻ മ്യൂസിയം എന്നിവ കാണാനും ടീമിലെ കുട്ടികൾക്ക് അവസരമുണ്ടാകും. ‘എ.സി മിലാൻ അക്കാദമി കേരള’ എന്ന പേരിൽ കഴിഞ്ഞ വർഷം നവംബറിലാണ് ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി മിലാൻ കോഴിക്കോട്, കൊച്ചി, മലപ്പുറം എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രം തുറന്നത്.

മുഹമ്മദ് സിനാൻ, റയാൻ സുബൈർ, ആൽവിൻ പോൾ, മുഹമ്മദ് അയ്മൻ, സിദ്ധാർഥ് ജീവൻ, ആഷിർ മണിക്ഫാൻ, നിവിൻ ടി നൈനാൻ, ആഗ്നേയ് ചുങ്കത്ത്, കെ.എം ദീക്ഷിത്, മെഹസ് മാവൂർ, പി.കെ ഡാനിഷ്, ദേവാംഗ് കൊളപ്പാടൻ, വി.പി മുഹമ്മദ് ഷസിൽ, സി അൻഫൽ, ഒമർ ജസ്‌ലാൽ, പരിശീലകരായ ആൽബർട്ട്, ഷെബിൻ മുഹമ്മദ് എന്നിവരടങ്ങുന്ന ടീമാണ് ഇറ്റലിയിലേക്ക് യാത്രയാവുക. ഏപ്രിൽ 7, 8, 9 തീയതികളിലാണ് മത്സരം.

Exit mobile version