Site icon Fourteen Kerala – 14 Kerala News

വടകരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്കിന് പിന്നിലിരുന്ന എടച്ചേരി സ്വദേശിയായ യുവാവ് മരിച്ചു

വടകര: കണ്ണൂക്കര -വെള്ളികുളങ്ങര റോഡില്‍ ബൈക്കും കാറും ഇടിച്ച് ബൈക്കിന് പിന്നിലിരുന്ന എടച്ചേരി തലായി സ്വദേശിയായ കള്ളികൂടത്തില്‍ വിജേഷ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 നാണ് കണ്ണൂക്കര -വെള്ളികുളങ്ങര റോഡില്‍ കല്യാണി മുക്ക് എന്ന സ്ഥലത്ത് വച്ച് കാറും ബൈക്കും തമ്മില്‍ ഇടിച്ച് അപകടമുണ്ടായത്.

പോക്കറ്റ് റോഡിലേക്ക് കാര്‍ കയറുന്നതിനിടെ വേഗതയില്‍ വന്ന ബൈക്ക് കാറിലിടിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച ഷിബിന് വലിയ പരുക്കില്ല.ബൈക്കിന്റെ പിന്നിലായിരുന്ന വിജേഷ് തലയിടിച്ച് മരണപ്പെടുകയായിരുന്നു.അവിവാഹിതനാണ്. എടച്ചേരിയിലെ തലായി തെക്കയില്‍ മുക്ക് പരേതനായ കള്ളിക്കൂടത്തില്‍ കേളപ്പന്റെ മകനാണ്. അമ്മ നാരായണി .സഹോദരങ്ങള്‍ വിജീഷ , വിനിഷ .

Exit mobile version