Site icon Fourteen Kerala – 14 Kerala News

പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ 20 അംഗ സംഘം ക്രൂരമായി ആക്രമിച്ചു; അയൽവാസി പിടിയിൽ

നാദാപുരം: പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. നാദാപുരം – പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്. യുവതിയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് ഇരുപതോളം വരുന്ന അക്രമി സംഘം വിശാഖിനെ അക്രമിച്ചത്.

അക്രമ സംഭവത്തില്‍ പേരറിയാവുന്ന ആറ് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവര്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും നാദാപുരം പൊലീസ് അറിയിച്ചു.

Exit mobile version