Site icon Fourteen Kerala – 14 Kerala News

സ്റ്റേഷനറി കട കത്തിനശിച്ചു; 3.50 ലക്ഷം രൂപയുടെ നഷ്ടം

കുറ്റ്യാടി: നരിക്കൂട്ടുംചാൽ രാജീവ് നഗറിൽ സ്റ്റേഷനറി കട കത്തിനശിച്ചു. കൂരാറ ശ്യാംജിത്തിന്റെ ഉടമസ്ഥതയിലുള്ള കടയാണ് പൂർണമായും കത്തിനശിച്ചത്. ഇന്നലെ രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് തീപിടിച്ചത് ശ്രദ്ധയിൽപെട്ടത്.

ഫ്രിജ്, മിക്സി ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും, സ്റ്റേഷനറി സാധനങ്ങളും പൂർണമായും കത്തിച്ചാമ്പലായി. 3.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കുറ്റ്യാടി എസ്ഐ വിനീതിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു സംശയിക്കുന്നു.

Exit mobile version