Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കെട്ടിടത്തിൽ നിന്ന് ചാടി റഷ്യൻ യുവതിക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കെട്ടിടത്തിൽ നിന്ന് ചാടി റഷ്യൻ യുവതിക്ക് പരിക്ക്. ആൺസുഹൃത്തുമായുളള പ്രശ്നത്തെ തുടർന്നാണ് യുവതി ചാടിയതെന്ന് കൂരാച്ചുണ്ട് പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂരാച്ചുണ്ടിൽ ഇന്നലെയാണ് സംഭവം. യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ സാധിക്കാഞ്ഞതിനാൽ ഇതുവരെ കേസ്സെടുത്തിട്ടില്ല.

Exit mobile version