Site icon Fourteen Kerala – 14 Kerala News

മാസപ്പിറവി കണ്ടു; കേരളത്തില്‍ വ്രതാരംഭം നാളെ

കോഴിക്കോട്: കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് സ്ഥിരീകരണം നൽകിയത്. ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.

സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംങ്ങൾ റമദാനെ കാണുന്നത്. പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാൻ അറിയപ്പെടുന്നത്. പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം.

Exit mobile version