Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് : വടകരയിൽ മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർത്ഥിനി നദാ ഫാത്തിമയാണ് (12) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്.

വില്യാപ്പള്ളി കൊളത്തൂർ മണിയോത്ത് മീത്തൽ റഷീദിന്റെ മകളാണ്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നസീറ. സഹോദരങ്ങൾ മുഹമ്മദ് നഹിയാൻ, ആയിഷാ സിയ.

Exit mobile version