Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : നാദാപുരം തുണേരിയിൽ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ.

സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൻ്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. എലിവിഷം കഴിച്ച 24 കാരൻ്റെ ആരോഗ്യസ്ഥിതി ഗുരുതരാമായി തുടരുന്നു. തൂണേരി വെള്ളൂർ സ്വദേശി പ്രവാസി യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം.ഗുരുതരാവസ്ഥയിലായ യുവാവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരിങ്ങണ്ണൂർ സ്വദേശിനിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നതായാണ് വിവരം.

Exit mobile version