കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളില്‍ കാറും ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ബൈക്ക് യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് (58) എന്നയാളാണ് മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
