Site icon Fourteen Kerala – 14 Kerala News

കൂടത്തായിയിൽ കാറപകടത്തിൽ ഒരു മരണം

താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലപ്പുറം വണ്ടൂർ അയനിക്കാട് സ്വദേശിനിയായ സൈനബ(70)യാണ് അപകടത്തിൽ മരണപ്പെട്ടത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Exit mobile version