Site icon Fourteen Kerala – 14 Kerala News

വനിതകള്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കട്ടിപ്പാറ: ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ഇടതുപക്ഷ വനിതകളുടെ നേതൃത്വത്തില്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

കട്ടിപ്പാറ പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ആളുകളെ നിയമിക്കാന്‍ തീരുമാനിച്ചതിനുശേഷം പഞ്ചായത്തിലെ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആയിട്ടുള്ള സ്ത്രീകളെ ഈ കൊടും വേനല്‍ക്കാലത്ത് കഷ്ടപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഇന്റര്‍വ്യൂ പ്രഹസനത്തിനെതിരെയാണ് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.

ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം ഇന്ദിര ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി രവീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. മദാരി ജുബൈരിയ, അനിതാ രവീന്ദ്രന്‍, സീന സുരേഷ്, വിപി സ്മിത എന്നിവര്‍ സംസാരിച്ചു.

Exit mobile version