Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി

താമരശ്ശേരി : താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ‘പൗരത്വം, ദേശീയത’ എന്ന വിഷയത്തിൽ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.സുധാകരൻ അധ്യക്ഷനായി.

കെ.ഇ.എൻ. കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ബി. സുരേഷ് ബാബു, മലയാള സർവകലാശാലയിൽനിന്ന്‌ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എ.കെ. വിനീഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. സി.സി. ആൻഡ്രൂസ്, കെ.പി. സഹീർ, ബി.സുരേഷ് ബാബു, എ.കെ. വിനീഷ്, കെ.കെ. പ്രദീപൻ, പി.കെ. മുരളി എന്നിവർ സംസാരിച്ചു. താലൂക്ക് തല യു.പി, വനിത വായനമത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Exit mobile version