Site icon Fourteen Kerala – 14 Kerala News

സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ. കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ പുനലൂരിൽ നിന്നും ആരംഭിക്കുന്ന ജാഥയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. നാളെയും ജാഥ ജില്ലയിൽ തുടരും. 16 നു ജില്ലയിലെ പര്യടനം പൂർത്തിയാകും.

15 നു 10 നു കൊട്ടാരക്കര ടൗൺ, 11 നു ശാസ്താംകോട്ട, 3 നു കരുനാഗപ്പള്ളി, 4 നു ചവറ ടൈറ്റാനിയം മൈതാനം, 5 നു കൊല്ലം കന്റോൺമെന്റ് മൈതാനം എന്നിവിടങ്ങളിലാണു സ്വീകരണം. 16 നു 10 നു കുണ്ടറ മുക്കട, 11 നു ചാത്തന്നൂർ ടൗൺ, 3 നു കടയ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ഇന്നും നാളെയും രാവിലെ 8.30 നു പൗരപ്രമുഖരുമായി എം.വി ഗോവിന്ദൻ ചർച്ച നടത്തും.

Exit mobile version