Site icon Fourteen Kerala – 14 Kerala News

മാവൂർ കൽപ്പള്ളിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം

മാവൂർ: മാവൂർ കൽപള്ളിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് രാവിലെ പത്തുമണിയോടുകൂടെ അപകടത്തിൽ പെട്ടത്.

അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. മുക്കത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും മാവൂർ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version