Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കട്ടിപ്പാറ: കട്ടിപ്പാറയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ വടക്കുംമുറി വാര്‍ഡില്‍ വേണാടി അബ്ദ റഹിമാന്റെ കൃഷി ഭുമിയില്‍ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന 90 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അനുമതി പ്രകാരം വനം വകുപ്പ് ഷൂട്ടര്‍ വേണാടി ചന്തുക്കുട്ടിയാണ് വെടിവെച്ച് കൊന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. 12 – വാര്‍ഡ് മെമ്പര്‍ ബിന്ദു സന്തോഷ് ‘ കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ വി സെബാസ്‌റ്യന്‍. കാര്‍ഷിക വികസന സമിതി മെമ്പര്‍ ജോസഫ് കെ റ്റി എന്നിവരുടെ സാന്നിദ്ധ്യല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version