Site icon Fourteen Kerala – 14 Kerala News

കെ.പി.സി.ടി.എ. സംസ്ഥാനസമ്മേളനം സമാപിച്ചു

കോഴിക്കോട് : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. ഡോ. എബ്രഹാം അധ്യക്ഷതവഹിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, സംസ്കൃതസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, ആർ. ജയകുമാർ, ഡോ. സോയ ജോസഫ്, ഡോ. ജോബിൻ ചാമക്കാല, ഡോ. സി.ബി.സി. ബാബു, ഡോ. ടി. മുഹമ്മദലി, എം. രാജൻ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ടി.കെ. ഉമർഫാറൂഖ്, പ്രൊഫ. ആർ. അരുൺകുമാർ എന്നിവർ സംസാരിച്ചു.

‘സർവാധിപത്യത്തിന്റെ സാംസ്കാരികപ്പകർച്ചകൾ’ എന്നവിഷയത്തെ അധികരിച്ച് നടന്ന സാംസ്കാരികസമ്മേളനത്തിൽ എഴുത്തുകാരൻ യു.കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തി.

ജനാധിപത്യസംസ്കാരമാണ് കോൺഗ്രസിന്റെ നിലനില്പിന്റെ അടിസ്ഥാനമെന്നും ആ സംസ്കാരം നിലനിർത്തുന്നതിലൂടെ മാത്രമെ രാജ്യം രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version