Site icon Fourteen Kerala – 14 Kerala News

ഹാഷിഷ് ഓയിലും കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍

പേരാമ്പ്ര: 3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍. ഇരിങ്ങത്ത് സ്വദേശി അഭിജിത് (29) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയില്‍ വച്ച്‌ അഭിജിത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പേരാമ്പ്ര എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Exit mobile version