Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമ്മൽ ജംഗ്ഷന് സമീപത്താണ് മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഇതെങ്ങനെ റോഡിലെത്തിയെന്നതിലടക്കം അഭ്യൂഹമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളറിയിച്ചതനുസരിച്ച് പൊലീസെത്തി അന്വേഷണം തുടങ്ങി.

Exit mobile version