Site icon Fourteen Kerala – 14 Kerala News

പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയില്‍

ബാലുശ്ശേരി: വില്‍പ്പനയ്ക്കായെത്തിച്ച പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയില്‍. പുതിയോട്ടും കണ്ടി രാമകൃഷ്ണനെയാണ് ബാലുശ്ശേരി എസ്.ഐ റഫീഖ് പിയും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 60 പാക്കറ്റ് ഹാന്‍സ് കണ്ടെടുത്തു.

കൈരളി റോഡില്‍ വെച്ചാണ് ഹാന്‍സുമായി രാമകൃഷ്ണന്‍ പിടിയിലാകുന്നത്. ഹാന്‍സ് കൊണ്ടുപോകാന്‍ ഉപയോഗിച്ച കെ.എല്‍ 57 എച്ച് 1347 നമ്പര്‍ സ്‌ക്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version