Site icon Fourteen Kerala – 14 Kerala News

കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

കൂടത്തായി: കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. അഭിഭാഷകന്‍ ആളൂരിന് പ്രതി ജോളിയുമായി സംസാരിക്കാന്‍ ഇന്നലെ വൈകിട്ട് 5 മണി വരെ കോടതി സമയം അനുവദിച്ചിരുന്നു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ. റോയ് തോമസിന്റെ സഹോദരി രഞ്ജു തോമസിനെയാണ് ആദ്യം വിസ്തരിക്കുക. മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.മൊത്തം 158 സാക്ഷികളെയാണ് വിസ്തരിക്കുക.

Exit mobile version