Site icon Fourteen Kerala – 14 Kerala News

പാചകവാതക വിലവർദ്ധനവിൽ ഓമശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി വ്യാപാരികളുടെ പ്രതിഷേധം

ഓമശ്ശേരി: വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ യൂത്ത് വിംഗ്‌ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കുത്തക കോർപറേറ്റ് കമ്പനികൾക്ക് അമിത ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് പാചക വാതക വില വർദ്ധനവെന്ന് യൂത്ത് വിങ് കുറ്റപ്പെടുത്തി. യൂത്ത് വിങ് ജില്ലാ ജെനറൽ സെക്രട്ടറി മുർതാസ് താമരശ്ശേരി, മുഹമ്മദലി ഓമശ്ശേരി, ഹക്കീം എളേറ്റിൽ, സന്തോഷ് ചുങ്കം, എം.പി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version