Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക്

കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ നടത്തുന്ന പണിമുടക്കിൽ അത്യാഹിത വിഭാഗത്തെ ഒഴിവാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തിൽ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഐ.എം.എ അറിയിച്ചു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്.

Exit mobile version