Site icon Fourteen Kerala – 14 Kerala News

നിർമ്മല യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

താമരശ്ശേരി: ചമൽ നിർമ്മല യു.പി സ്‌കൂളിന്റെ 47ാമത് സ്കൂൾ വാർഷികാഘോഷവും 23 വർഷത്തെ സേവനത്തിന്‌ ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ അനീസ പി.ടിക്ക് യാത്രയയപ്പും നൽകി. സ്കൂൾ മാനേജർ ഫാ.ജോഷി ചക്കിട്ടമുറി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ്‌ പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമൻ ‘എന്റെ കുട്ടി’ പുസ്തകം പ്രകാശനം ചെയ്തു. വാർഡ് മെമ്പർ അനിൽ ജോർജ് സ്കൂൾ പത്രം നിർമ്മൽ ജ്യോതി പ്രകാശനം ചെയ്തു. ജില്ലാ, ഉപജില്ലാതല മൽസരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി. സാംസ്കാരിക സമ്മേളനത്തെ തുടർന്ന് കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികൾ അരങ്ങേറി.

Exit mobile version