Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കാവ്യ വി.ആര്‍, കെ.എസ്.യു നേതാവ് അഭിനന്ദ് എന്നിവരെ താമരശ്ശേരി ടൗണിൽ വെച്ച് പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കൈതപ്പൊയിൽ നോളേജ് സിറ്റിയിൽ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനായി താമരശ്ശേരി വഴി മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയപ്പോളാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പുതുപ്പാടിയിൽ യൂത്ത് ലീഗ്, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു.

Exit mobile version