Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനേയും ഇനിയും കണ്ടെത്താനായില്ല

കോഴിക്കോട് : നാദാപുരത്ത് നിന്ന് രണ്ടാഴ്ച്ചയോളമായി കാണാതായ യുവതിയേയും കുഞ്ഞിനേയും ഇനിയും കണ്ടെത്താനായില്ല.

നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കംവളളിയിലെ സിതാര കോർട്ടേഴ്സിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ സുബ്രഹ്മണ്യത്തിൻ്റെ മകൾ ഐശ്വര്യ(25) യെയും അവരുടെ മൂന്നര വയസ്സുളള മകൻ മാധവിനേയുമാണ് കാണാതായത്.

ഫെബ്രുവരി 13 ന് വൈകുന്നേരം 4 മണി മുതൽ കക്കംവെള്ളിയുള്ള വാടക വീട്ടിൽ നിന്നുമാണ് കാണാതായതായത് .അച്ഛൻ്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തതായി സബ് ഇൻസ്‌പെക്ടർ അറിയിച്ചു.

കണ്ടുകിട്ടുന്നവർ ശ്രീജിത്ത് എസ്, സബ് ഇൻസ്പെക്ടർ നാദാപുരം പോലീസ് സ്റ്റേഷൻ- 6238022407, സിനാക്ക് എ.കെ സിവിൽ പോലീസ് ഓഫീസർ നാദാപുരം പോലീസ് സ്റ്റേഷൻ- -9744923769, നാദാപുരം പോലീസ് സ്റ്റേഷൻ- 04962550225 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണം.

Exit mobile version