Site icon Fourteen Kerala – 14 Kerala News

കോംട്രസ്റ്റ് ഏറെറടുക്കാൻ ബഹുജന മാർച്ച് നടത്തി

കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എ.ഐ.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന അസി. സെക്രട്ടരി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ല പ്രസിഡണ്ടു ഇ സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടരി കെ.പി. രാജേന്ദ്രൻ , സിപിഐ സംസ്ഥാന എക്സി. അംഗങ്ങളായ സത്യൻമൊകേരി, ടി.വി. ബാലൻ, ജില്ല സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസി ഡണ്ട് താവം ബാലകൃഷ്ണൻ , മഹിളാസംഘം ജില്ല സെക്രട്ടരി റീനമുണ്ടെങ്ങാട്, കിസാൻ സഭ ജില്ല സെക്രട്ടറി നാരായണക്കുപ്പ്, സുജിത് ( എ.ഐ. വൈ. എഫ്) സി.പി.ഐ. ജില്ല അസി. സെക്രട്ടരി അഡ്വ: പി. ഗവാസ്, അഡ്വ. സുനിൽ മോഹൻ , പി.ഭാസ്ക്കരൻ, കെ. ദാമോദരൻ, സി.പി. സദാനന്ദൻ , എ.കെ. ചന്ദ്രൻ മാസ്റ്റർ, പി. സ്വർണ്ണലത , എ.കെ. സുജാത , എന്നിവർ സംസാരിച്ചു. പി.വി.മാധവൻ സ്വാഗതവും പി, സുരേഷ് ബാബു നന്ദിയും പറഞ്ഞു.

15 വർഷത്തോളമായി തൊഴിലാളികൾ നടത്തുന്ന ഈ സമരം ഒറ്റപ്പെട്ട സമരമല്ലെന്നും ഈ സമരം ഇനിയും അനിശ്ചിതമായി നീണ്ടിക്കൊണ്ടുപോകാതെ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കാൻ അടിയന്തരമായി കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും തൊഴിലാളികളുടെ ഈ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടേയും എ. ഐ. ടി. യു സിയുടേയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി.

എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാർച്ചിന് അസീസ് ബാബു, എം.കെ. പ്രദോഷ്, യു.സതീശൻ. സി.പി.ഹംസ, പി.പി.മോഹനൻ, പി.ശിവ പ്രകാശ്, സി.മധുകുമാർ , അഡ്വ: ബിനൂപ് ദർശിത്, ഐ.വി. ആശ, നാരായണൻ ചൂലൂർ, മജീദ് വെൺമരത്ത്, പി.സി.തോമസ്, മുരളി മുണ്ടെങ്ങാട്. ആർ. സത്യൻ, സി.കെ.ബാലൻ, സി. സുബ്രഹ്മണ്യൻ, പി.കെ.സുധാകരൻ. വി.ഹംസക്കോയ, . കുഞ്ഞിക്കോയ മുതലായവർ നേതൃത്യം നൽകി.

Exit mobile version