ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത് . സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കൂടാതെ ഇവർ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും എക്സൈസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ.
പ്രിവന്റീവ് ഓഫീസർ സി. എൻ ബിജുലാൽ, പ്രിവന്റിവ് ഓഫീസർ കെ. പി സജിമോൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ദിലീഷ്, റഹീം എസ്. ആർ, അഗസ്റ്റിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു, ഡ്രൈവർ പ്രദീപ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
