Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് : പയ്യോളി ടൗണിനുസമീപം പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഇദ്ദേഹം കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ സമീപത്തേക്ക് വീട് അടച്ചിട്ട് പോയ സന്ദര്‍ഭത്തിലാണ് മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ബുധനാഴ്ച മകളുടെ ഭര്‍ത്താവ് വീടുതുറക്കാന്‍ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

വീടിന്റെ വരാന്തയിലും അകത്തും മുളകുപൊടി വിതറിയ ശേഷം കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.

എന്നാല്‍, നഷ്ടപ്പെട്ടതിന്റെ കണക്ക് വീട്ടുകാര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ തിട്ടപ്പെടുത്താനാവുകയുള്ളൂ. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version