Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര എസ്റ്റേറ്റിനുള്ളില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനുള്ളില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുമ്പളശ്ശേരിയില്‍ കെ.കെ സനോജി (49) നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 8.30 ഓടെയാണ് സംഭവം.

ബന്ധുവീട്ടില്‍ പോയി ബൈക്കില്‍ പേരാമ്പ്ര എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരികെ വരുകയായിരുന്നു. ഇതിനിടെ ഐ.ബി കവലയ്ക്കടുത്തുവെച്ച് കാട്ടുപന്നി ഓടിയെത്തി ബൈക്കിലിടിക്കുകയായിരുന്നു.

ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയിലും പരിക്കേറ്റ സനോജിനെ ഉടനെ എസ്റ്റേറ്റ് ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version