Site icon Fourteen Kerala – 14 Kerala News

പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയില്‍

പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയില്‍. പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. 2020- ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍.

എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Exit mobile version