Site icon Fourteen Kerala – 14 Kerala News

ഹർഷിനയ്ക്ക് ഐക്യദാർഢ്യവുമായി റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ ഉപേക്ഷിക്കപ്പെട്ട് അഞ്ചു വർഷം ദുരിതം അനുഭവിച്ച ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹർഷിനയുടെ സമരപ്പന്തലിൽ പ്രകടനവും പൊതുയോഗവും നടത്തി.

മൂന്നു ദിവസമായി ഹർഷിന ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തിവരികയാണ്. ആർ.എം.പി.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി പ്രകാശൻ, ടി ഷംനാസ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version