Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അ‍ജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അ‍ജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീനാണ് മരിച്ചത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി.

കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

Exit mobile version