Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പയ്യോളി അയനിക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരവത്ത് മണികണ്ഠനെ(34)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മുറിയിൽ മകനെ തൂങ്ങിയത് കണ്ട അമ്മ വിളിച്ചറിയിച്ചതിനു പിന്നാലെയെത്തിയ സമീപവാസികൾ വാതിൽ ചവിട്ടിത്തുറന്ന് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രേമന്റെയും രാധയുടെയും മകനാണ് മണികണ്ഠൻ. പെയിൻറിങ് തൊഴിലാളിയാണ്. സഹോദരി: പരേതയായ മഞ്ജുഷ.

Exit mobile version