Site icon Fourteen Kerala – 14 Kerala News

മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; യുവതി പിടിയില്‍

പാലക്കാട്: മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പയെ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് .ഒരാഴ്ച മുന്‍പ് 11.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവരെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്. ഇവരുടെ ഫോണില്‍ നിന്നാണ് ശില്പയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ കോള്‍ രേഖകളും പൊലീസ് ശേഖരിച്ചു. അഞ്ച് ദിവസത്തിലധികം ശില്പയെ നിരീക്ഷിച്ചശേഷമാണ് പിടികൂടിയത്.

വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളില്‍ ശില്‍പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ശില്‍പ ലഹരി വില്പനയുടെ സാധ്യത മനസിലാക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മസാജിങ് സെന്ററുകളെ പതിവായി ലഹരി കൈമാറ്റ ഇടങ്ങളായി മാറ്റിയിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version