Site icon Fourteen Kerala – 14 Kerala News

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന;യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ബൈപാസിന് സമീപം ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പെരുമണ്ണ പൊയിലിൽ താഴം കൊമ്മനാരി വീട്ടിൽ സവാദ് (28) ആണ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്നു 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബെംഗളൂരുവിൽ നിന്നു ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച വിവരത്തെ തുടർന്നാണ് പരിശോധിച്ചത്. ഇൻസ്പെക്ടർ സി.ശരത്ത്ബാബുവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ യു.പി.മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഡി.എസ്.ദിലീപ് കുമാർ, ടി.കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു

Exit mobile version