Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ കർഷകതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് അങ്ങാടിയിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയിൽ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന്‌ അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിൽ എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.സി കാണിക്കുകയും ഡോക്ടറുടെ പരിശോധനയിൽ സൂര്യാഘാതം സ്ഥിരീകരിക്കുകയുമായിരുന്നു.

Exit mobile version