Site icon Fourteen Kerala – 14 Kerala News

വളാഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു

വടകര: മലപ്പുറം വളാഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങോട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം ‘അര്‍ഷില്‍’ പുത്തലത്ത് വാഴയില്‍ നസീമുദ്ദീനാണ് (35) മരിച്ചത്.

വളാഞ്ചേരി വട്ടപ്പാറ പഴയ സി.ഐ ഓഫീസിനു സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. രക്തം വാര്‍ന്ന നിലയില്‍ നസീമുദ്ദീനെ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ നസീമുദ്ദീന് വയറിന് സാരമായ പരിക്കേറ്റിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവളെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് ഗാര്‍മെന്റ്‌സ് യൂനിറ്റില്‍ ജോലി ചെയ്യുന്ന നസീമുദ്ദീന്‍ കുടുംബത്തോടൊപ്പം കുറച്ചുകാലമായി കുന്ദമംഗലത്താണ് താമസം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോയി മടങ്ങുമ്പോഴാണ് അപകടമെന്നു കരുതുന്നു. വടകര ശാദിമഹലിനു സമീപം പുത്തലത്ത് വാഴയില്‍ നാസറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മുംതസ്. മക്കള്‍: നഹാന്‍, ആലിം.

Exit mobile version